Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹിതരെങ്കിലും കോഹ്‍ലിയുമൊത്ത് ചെലവഴിക്കാൻ സമയം കിട്ടുന്നില്ല: അനുഷ്ക

kohli-anushka.

മുംബൈ∙ വിവാഹിതരായിട്ട് ഒരു വർഷം പൂർത്തിയാകാറായെങ്കിലും ഇപ്പോഴും കോഹ്‍ലിയുമൊത്ത് സമയം ചെലവഴിക്കാൻ കിട്ടുന്നില്ലെന്ന് ചലച്ചിത്ര താരവും കോഹ്‍ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ. ഭർത്താവുമൊത്ത് ചെലവഴിക്കാൻ സമയം കിട്ടാത്തതുകൊണ്ടുതന്നെ വിവാഹത്തിനുശേഷം എന്തെങ്കിലും മാറ്റം സംഭവിച്ചതായി തോന്നുന്നില്ലെന്നും ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ അനുഷ്ക വെളിപ്പെടുത്തി.

‘വിവാഹം എന്തെങ്കിലും മാറ്റം കൊണ്ടുവന്നതായി തോന്നുന്നില്ല. ദിവസവും 24 മണിക്കൂറും വിരാടും ‍ഞാനും ജോലിയിൽ വ്യാപൃതരാണ്. അതുകൊണ്ടുതന്നെ ഒരുമിച്ചു ചെലവഴിക്കാൻ സമയം ലഭിക്കുന്നത് വളരെ ചുരുക്കമാണ്. രണ്ടുപേർക്കും അവരുടേതായ മേഖലകളിൽ നല്ല തിരക്കുമുണ്ട്. ഇപ്പോഴും വീട്ടിലേക്കെത്തുമ്പോൾ, അവധിക്കു വരുന്ന അനുഭവം മാത്രമാണ് തോന്നാറുള്ളത്’ – അനുഷ്ക പറഞ്ഞു.

related stories