Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്റ്റ്: ഇംഗ്ലണ്ടിന് 177 റൺസ് ലീഡ്

Cricket

ഗോൾ ∙ ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം 177 റൺസ് ലീഡുമായി ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ 139 റൺസ് ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ വിക്കറ്റു നഷ്ടം കൂടാതെ 38 റൺസെടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 342 റൺസെടുത്തപ്പോൾ ശ്രീലങ്ക 203 റൺസിനു പുറത്തായി. സ്കോർ: ഇംഗ്ലണ്ട് 342, വിക്കറ്റു പോകാതെ 38. ശ്രീലങ്ക 203  അരങ്ങേറ്റത്തിൽ സെഞ്ചുറി (107) കുറിച്ച വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് ഇംഗ്ലണ്ട് മുന്നേറ്റത്തിൽ നിർണായകമായി.