Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രവീന്ദ്ര ജഡേജയും ഭാര്യയും പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

jadeja-wife-with-modi രവീന്ദ്ര ‍ജഡേജയും ഭാര്യ റിവാബ സോളങ്കിയും മോദിക്കൊപ്പം.

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം രവീന്ദ്ര ജഡേജയും ഭാര്യ റിവാബ സോളങ്കിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് ഇരുവരും ഡൽഹിയിൽ പ്രധാനമന്ത്രിയെ കാണാനെത്തിയത്. ഇരുവർക്കുമൊപ്പം നിൽക്കുന്ന ചിത്രം സഹിതം പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

‘പ്രശസ്ത ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, ഭാര്യ റിവാബ എന്നിവരുമായി കൂടിക്കാഴ്ച നടത്തി’ എന്നു വ്യക്തമാക്കിയാണ് ചിത്രം സഹിതം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

നിലവിൽ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ട്വന്റി20 ടീമിൽ രവീന്ദ്ര ജഡേജ അംഗമല്ല. അതേസമയം, ഏകദിന, ടെസ്റ്റ് ടീമുകളിൽ ജഡേജയ്ക്ക് സ്ഥാനമുണ്ട്. ട്വന്റി20 പരമ്പരയ്ക്കു ശേഷം ജ‍ഡേജയും ഓസ്ട്രേലിയയിൽ ഇന്ത്യൻ‌ ടീമിനൊപ്പം ചേരും.

related stories