Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൽസരത്തലേന്ന് പൃഥ്വിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത പന്തിന് ആരാധകരുടെ വിമർശനം

prithvi-shaw-rishabh-pant പൃഥ്വി ഷായും പന്തും. ഈ ചിത്രമാണ് പന്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ സഹതാരം പൃഥ്വി ഷായ്ക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത യുവതാരം ഋഷഭ് പന്തിന് ആരാധകരുടെ ചീത്തവിളി. ‘ഫോട്ടോഷൂട്ടിനു’ പോകുന്നതിനു പകരം കളിയിൽ ശ്രദ്ധിക്കൂ’ എന്ന നിർദ്ദേശത്തോടയാണ് ആരാധകർ ട്വിറ്ററിൽ പന്തിനെ കടന്നാക്രമിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ നിർണായകമായ മൂന്നാം ട്വന്റി20 മൽസരത്തിനു തലേന്നാണ് ട്വിറ്ററിൽ പൃഥ്വിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് പന്ത് ചീത്തവിളി കേട്ടത്.

ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ തോൽവി വഴങ്ങിയ ഇന്ത്യയ്ക്ക്, രണ്ടാം ട്വന്റി20 ജയിച്ച് ഒപ്പമെത്താനുള്ള സുവർണാവസരം ലഭിച്ചിരുന്നെങ്കിലും മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. ഇതോടെ പരമ്പരയിലെ അവസാന മൽസരത്തിൽ ജയിച്ച് പരമ്പര നഷ്ടം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

related stories