Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്റ്റ്: കിവീസ് പതറുന്നു; യാസിർ ഷായ്ക്ക് റെക്കോർഡിലേക്ക് ഒരു വിക്കറ്റ് ദൂരം

Yasir Shah

അബുദാബി∙ പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിൽ ന്യൂസീലൻഡ് പതറുന്നു. അസ്ഹർ അലി (134) ആസാദ് ഷഫീഖ് (104) എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ ആദ്യ ഇന്നിങ്സിൽ 348 റൺസെടുത്ത പാക്കിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ 26 റൺസിനിടെ കിവീസിന്റെ 2 വിക്കറ്റെടുത്ത് മൽസരത്തിലെ മേൽക്കൈ നിലനിർത്തി.

ആദ്യ ഇന്നിങ്സിൽ 274 റൺസിനു പുറത്തായ ന്യൂസീലൻഡ് പാക് സ്കോറിന് 49 റൺസ് പിന്നിലാണിപ്പോൾ. രണ്ടാം ഇന്നിങ്സിൽ ടോം ലാതത്തിന്റെ വിക്കറ്റെടുത്ത യാസിർ ഷായ്ക്ക് ഇന്ന് ഒരു വിക്കറ്റ് കൂടി നേടിയാൽ അതിവേഗം 200 വിക്കറ്റ് നേടുന്ന ടെസ്റ്റ് ബോളർ എന്ന റെക്കോർഡ് സ്വന്തമാക്കാം.

related stories