Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണാഫ്രിക്കയ്ക്ക് 6 വിക്കറ്റ് വിജയം; ഡ്യുവാൻ ഒളിവർ മാൻ ഓഫ് ദ് മാച്ച്

Dale Steyn

സെഞ്ചൂറിയൻ∙ സൂപ്പർ സ്പോർട് പാർക്കിലെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 6 വിക്കറ്റ് ജയം. ഹാഷിം അംലയും (63*) ഡീൻ എൽഗാറും (50) അർധസെഞ്ചുറികളുമായി മിന്നിയപ്പോൾ 2 ദിവസം ബാക്കിവച്ച് ആതിഥേയർ ദൗത്യം ഭംഗിയാക്കി. 96 റൺസിനു 11 പാക്ക് വിക്കറ്റുകൾ പിഴുത ഫാസ്റ്റ്ബോളർ ഡ്യുവാൻ ഒളിവർ ആണു മാൻ ഓഫ് ദ് മാച്ച്.

സ്കോർ: പാക്കിസ്ഥാൻ– 181, 190; 

ദക്ഷിണാഫ്രിക്ക– 223, 4ന് 151.

രണ്ടാം വിക്കറ്റിൽ അംലയും എൽഗാറും ചേർന്നു നേടിയ 119 റൺസാണ് രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ സ്കോറിങ്ങും വിജയവും എളുപ്പമാക്കിയത്. അർധസെഞ്ചുറി പിന്നിട്ട് അടുത്ത പന്തിൽ മീഡിയം പേസർ ഷാൻ മസൂദിനു വിക്കറ്റ് നൽകി എൽഗാർ മടങ്ങിയെങ്കിലും അംല ബാറ്റിങ് തുടർന്നു. കലണ്ടർ വർഷത്തിലുടനീളം മികച്ച ഫോം കാത്തുസൂക്ഷിച്ച അംല 63 റൺസുമായി  വിജയത്തിനു സാക്ഷിയായി പുറത്താകാതെ നിന്നു. പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും രണ്ട് ഇന്നിങ്സുകളിലും റണ്ണെടുക്കാതെ പുറത്തായി.

related stories