Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കോയും വീണു; കോൺഫെഡറേഷൻസ് കപ്പിൽ ജർമനി–ചിലെ ഫൈനൽ

Germany-players- ഗോൾനേട്ടം ആഘോഷിക്കുന്ന ജർമൻ താരങ്ങൾ.

കസാൻ (റഷ്യ) ∙ മെക്സിക്കോയെ 4–1നു തോൽപ്പിച്ച് ജർമനി കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ ഫൈനലിൽ. കളിയുടെ തുടക്കത്തിൽ മിഡ്ഫീൽഡർ ലിയോൺ ഗോറെറ്റ്സ്ക നേടിയ രണ്ടു ഗോളുകളാണ് ജർമൻ വിജയം അനായാസമാക്കിയത്. ആറ്, എട്ട് മിനിറ്റുകളിലായിരുന്നു ഗോറെറ്റ്സ്കയുടെ ഗോളുകൾ. 59–ാം മിനിറ്റിൽ ടിമോ വെർണർ ജർമനിയുടെ മൂന്നാം ഗോൾ നേടി

89–ാം മിനിറ്റിൽ മാർക്കോ ഫാബിയനിലൂടെ മെക്സിക്കോ ഒന്നു തിരിച്ചടിച്ചെങ്കിലും അടുത്ത മിനിറ്റിൽ അമിൻ യൂനുസ് ജർമനിയുടെ നാലാം ഗോളും നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ജർമനി ചിലെയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ കളി 1–1 സമനിലയിലായിരുന്നു. പോർച്ചുഗൽ–മെക്സിക്കോ മൂന്നാം സ്ഥാന മൽസരവും അന്നു നടക്കും.