ഹ്യൂമേട്ടാ..ബ്ലാസ്റ്റേഴ്സ് വിളിക്കുന്നു!

കൊച്ചി ∙ മലയാളികളുടെ ഹ്യൂമേട്ടാ... വിളികൾക്കുത്തരം നൽകാൻ ഇയാൻ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിലേക്കു തിരിച്ചെത്തുമോ? സ്പാനിഷ് ലാ ലിഗ ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡ് ഐഎസ്എൽ ക്ലബ് അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുമായി മൂന്നു സീസൺ നീണ്ട ബന്ധം അവസാനിപ്പിക്കുകയാണെന്ന വാർത്തയെത്തുടർന്നാണ് ഈയൊരു സൂചന.

കഴിഞ്ഞ രണ്ടു സീസണുകളിൽ കൊൽക്കത്ത താരവും പ്രഥമ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ വീരനായകനുമായിരുന്ന ഇയാൻ ഹ്യൂം ഇനി കൊൽക്കത്തയിലേക്ക് ഇല്ലെന്നാണു സൂചനകൾ.