Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിഫയുടെ മികച്ച താരമാകാൻ ‘സൂപ്പർ 3’

Messi-Ronaldo

സൂറിച്ച് ∙ ഫിഫയുടെ മികച്ച ഫുട്ബോൾ താരത്തെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ എന്നിവർ. ചാംപ്യൻസ് ലീഗിൽ റയലിനെ വിജയത്തിലേക്കു നയിച്ച റൊണാൾഡോ 12 ഗോളുമായി ടോപ്സ്കോററുമാണ്. ലാലിഗയിൽ 37 ഗോളുമായി ടോപ്സ്കോറാണു മെസ്സി. യുവെന്റസ് ക്യാപ്റ്റൻ ജിയാൻലൂജി ബുഫൺ മികച്ച ഗോൾകീപ്പറുടെ പട്ടികയിലുണ്ട്. മൂന്നാം തവണയും സെറി എ ലീഗ് കിരീടം യുവെന്റസ് നേടിയിരുന്നു. 

റയലിന്റെ ഗോളി കെയ്‍ലർ നവാസും ബയണിന്റെ മാനുവൽ ന്യൂയറും ഗോൾകീപ്പർമാരുടെ ലിസ്റ്റിലുണ്ട്. മികച്ച പരിശീലകരുടെ പട്ടികയിൽ റയൽ കോച്ച് സിനദിൻ സിദാൻ, ചെൽസിയുടെ അന്റോണിയോ കോണ്ടെ, യുവെന്റസിന്റെ മാസിമിലിയാനോ അലഗ്രി എന്നിവരുമുണ്ട്. വനിതകളുടെ മികച്ച താരത്തിനുള്ള മൽസരത്തിൽ വെനസ്വേലയുടെ ഡെയ്ന കാസ്റ്റലോനസ്, അമേരിക്കയുടെ കാർലി ലോയ്ഡ്, ഹോളണ്ടിന്റെ ലെയ്ക് മാർട്ടിൻസ് എന്നീ പെൺപുലികൾ. ലണ്ടനിൽ ഒക്ടോബർ 23ന് ആണു ഫിഫയുടെ അവാർഡ് പ്രഖ്യാപനം.