സാഫ് ഫുട്ബോൾ: ഇന്ത്യ രണ്ടാമത്

ന്യൂഡൽഹി∙ സാഫ് അണ്ടർ–15 വനിതാ ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയ്ക്കു രണ്ടാം സ്ഥാനം. ഫൈനലിൽ ബംഗ്ലദേശിനോട് ഇന്ത്യ 1–0ന് പരാജയപ്പെട്ടു. 41–ാം മിനിറ്റിൽ ഷംസുൻ നഹർ ആണു വിജയികൾക്കു വേണ്ടി ഗോൾ കണ്ടെത്തിയത്.