പൗളീഞ്ഞോ ചൈനീസ് ക്ലബിലേക്കു മടങ്ങുന്നു

മഡ്രിഡ് ∙ ബ്രസീൽ മധ്യനിര താരം പൗളീഞ്ഞോ സ്പാനിഷ് ക്ലബ് ബാർസിലോന വിട്ടു. ചൈനയിലെ മുൻ ക്ലബായ ഗ്വാങ്ചൗ എവർഗ്രാൻഡെയിലേക്കു പൗളീഞ്ഞോ മടങ്ങുന്ന വിവരം ബാർസിലോന അധികൃതരാണു പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റിൽ ഗ്വാങ്ചൗ എവർഗ്രാൻഡെയിൽനിന്നു ബാർസയിലെത്തിയ പൗളീഞ്ഞോ 49 കളികളിൽനിന്ന് ഒൻപതു ഗോളുകൾ നേടിയിട്ടുണ്ട്. 

ഇരുപത്തൊൻപതുകാരനായ പൗളീഞ്ഞോയ്ക്കു ലോകകപ്പിൽ തിളങ്ങാനായിരുന്നില്ല. അടുത്ത സീസണിൽ ബാർസിലോനയുടെ ഫസ്റ്റ് ഇലവനിൽ കളിപ്പിക്കാനാകില്ല എന്നതിനാലാണു താരത്തെ ചൈനീസ് ക്ലബിനു വായ്പാ അടിസ്ഥാനത്തിൽ മടക്കി നൽകിയത് എന്നാണു റിപ്പോർട്ടുകൾ