സാഫ് കപ്പ്: ഇന്ത്യ മാലദ്വീപിനെതിരെ

ധാക്ക ∙ സാഫ് കപ്പ് ഫുട്ബോളിൽ നിലവിലെ ജേതാക്കളായ ഇന്ത്യ രണ്ടാം മൽസരത്തിന് ഇന്നിറങ്ങും. മാലദ്വീപാണ് എതിരാളികൾ. ആദ്യ കളിയിൽ ഇന്ത്യ ശ്രീലങ്കയെ 2–0നു തോൽപിച്ചിരുന്നു.

യുവതാരങ്ങളും പുതുമുഖങ്ങളും നിറഞ്ഞ ഇന്ത്യൻ നിര ഒരു മൽസരത്തിലും ഫേവറിറ്റുകളല്ല എന്ന് പ്രഖ്യാപിച്ച കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റെയിനെ പ്രകടന മികവുകൊണ്ടു സന്തോഷിപ്പിക്കേണ്ട കടമ ടീമിനുണ്ട്. ശ്രീലങ്കയ്ക്കെതിരായ ആദ്യ മൽസരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനാൽ ഇന്ത്യയ്ക്കെതിരായ മൽസരം മാലദ്വീപിനു നിർണായകമാണ്.