ഡോർട്ട്മുണ്ടിനും ബയണിനും വിജയം

മ്യൂണിക്ക്∙ ജർമൻ ബുന്ദസ്‌ലീഗയിൽ ബോറൂസിയ ഡോർട്ട്മുണ്ട് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിനെയും (3–1) ബയൺ മ്യൂണിക്ക് ബയർ ലെവർക്യുസനെയും (3–1)തോൽപ്പിച്ചു. അബ്ദോ ദിയാലോ (36’), സെബാസ്റ്റ്യൻ ഹാളർ (68’), പാക്കോ അൽക്കാസർ (88’) എന്നിവർ ഡോർട്ട്മുണ്ടിനായി ഗോളടിച്ചു. കൊറെന്റിൻ ടോളിസോ, ആര്യൻ റോബൻ, ഹാമിഷ് റോഡ്രിഗസ് എന്നിവർ ബയണിനായി സ്കോർ ചെയ്തു.