പിഎസ്ജിക്ക് സൂപ്പർ ജയം

പാരിസ് ∙ സൂപ്പർ താരങ്ങളില്ലാതെ ഇറങ്ങിയിട്ടും പിഎസ്ജിക്ക് സൂപ്പർ ജയം. ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ സെന്റ് എറ്റിയെനെ 4–0നാണ് പിഎസ്ജി തോൽപിച്ചത്. നെയ്മറും എംബപ്പെയും വിശ്രമിച്ചപ്പോൾ ജൂലിയൻ ഡ്രാക്സ്‌ലർ, എഡിൻസൺ കവാനി, ഏഞ്ചൽ ഡിമരിയ, മൂസ ദയാബി എന്നിവരാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്. ലീഗ് സീസണിൽ അഞ്ചു കളികളിൽ അഞ്ചു ജയവുമായി പുതിയ കോച്ച് തോമസ് ടുഷൽ റെക്കോർഡ് കുറിക്കുകയും ചെയ്തു. ബുധനാഴ്ച ലിവർപൂളിനെതിരെ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മൽസരത്തിനു മുന്നോടിയായി പിഎസ്ജിക്ക് ആവേശമായി ഈ ജയം.