കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ഇനി മോഹൻലാലും; പുതിയ ജഴ്സി പുറത്തിറക്കി

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗുഡ്‌വിൽ അംബാസഡറായ മോഹൻലാൽ, ടീമിന്റെ ജഴ്സി അവതരിപ്പിക്കുന്ന ചടങ്ങിൽ. ചിത്രം: ടോണി ഡൊമിനിക്

കൊച്ചി∙ സച്ചിൻ ഒഴിഞ്ഞ താരസിംഹാസനത്തിൽ ഇനി കേരള ബ്ലാസ്റ്റേഴ്സിനു കൂട്ട് മോഹൻലാൽ. ഐഎസ്എൽ പുതു സീസണിൽ ടീമിന്റെ അംബാസഡറായി മലയാള സിനിമയുടെ സൂപ്പർതാരം ചുമതലയേറ്റു. 

ഏറെസന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ ബന്ധം തുടങ്ങുന്നതെന്നു ടീം അംഗങ്ങളും പരിശീലകരും ഉടമകളും അണിനിരന്ന ചടങ്ങിൽ ടീം ജഴ്സി അണിഞ്ഞെത്തിയ മോഹൻലാൽ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ ഒരു പണമുണ്ടാക്കുന്ന യന്ത്രമായല്ല, മഹത്തായ ദൗത്യമായാണു കാണുന്നതെന്നു ടീം ഉടമയായ നിമ്മഗഡ്ഡ പ്രസാദ് പറഞ്ഞു. മികച്ച 25 കളിക്കാർ ടീമിലുള്ളപ്പോൾ മികച്ച നിലവാരമുള്ള ഫുട്ബോൾ കളിക്കുക എന്നതാണു ലക്ഷ്യം. ആത്മവിശ്വാസത്തോടെ കളിച്ചാൽ ഫലം ലഭിക്കും- മുഖ്യപരിശീലകനായ ഡേവിഡ് ജെയിംസ് പറഞ്ഞു.

ടീമിന്റെ പുതിയ സീസണിലെ ജഴ്സി മോഹൻലാൽ ഡേവിഡ് ജയിംസിനു നൽകി പ്രകാശനം ചെയ്തു. ടീമിലെ മുഴുവൻ അംഗങ്ങളും പുതിയ ജഴ്സിയിൽ അണിനിരന്നു. ടീം സിഇഒ വരുൺ ത്രിപുനേനി, ടീമിന്റെ മുഖ്യ സ്പോൺസറായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർമാരായ ജോർജ് മുത്തൂറ്റ്, തോമസ് മുത്തൂറ്റ്, സഹ സ്പോൺസറായ മൈജി ഡിജിറ്റൽ ഷോറും എംഡി എ.കെ. ഷാജി എന്നിവരും സംബന്ധിച്ചു.