സൗഹൃദ മൽസരം: ഇന്ത്യൻ ടീമിൽ അനസും ആഷിഖും

അനസ് എടത്തൊടിക

ന്യൂഡൽഹി ∙ അമ്മാനിൽ 17ന് ജോർദാനെതിരെ നടക്കുന്ന രാജ്യാന്തര സൗഹൃദ മൽസരത്തിനുള്ള 30 അംഗ ഇന്ത്യൻ ഫുട്ബോൾ ടീമിൽ മലയാളികളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും സ്ഥാനം പിടിച്ചു. ആദ്യമായാണ് ഇരുടീമിന്റെയും ദേശീയ ടീമുകൾ ഏറ്റുമുട്ടുന്നത്.

ഫിഫ റാങ്കിങ്ങിൽ 97–ാം സ്ഥാനത്തുള്ള ഇന്ത്യയെക്കാൾ പിന്നിലാണ് ജോർദാൻ (112). 14 അണ്ടർ 23 കളിക്കാർക്കൊപ്പം ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ, ഡിഫൻഡർ നിഷു കുമാർ, വിങ്ങർ ജാക്കി ചന്ദ് സിങ് എന്നിവർക്കും കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ അവസരം നൽകി.

മുൻപത്തെ രാജ്യാന്തര സൗഹൃദക്കളിയിൽ ജോർദാൻ, ലോകകപ്പ് രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയോടു നേരിയ വ്യത്യാസത്തിനാണു തോറ്റത്. ഇന്ത്യ ചൈനയുമായി ഗോൾരഹിത സമനില പാലിക്കുകയും ചെയ്തു.