ഡച്ച് തിരിച്ചുവരവ്; ജർമനിയെ തോൽപ്പിച്ച് നെതർലൻഡ്സ് നേഷൻസ് ലീഗ് സെമിയിൽ

നെതർലൻഡ്സിന്റെ രണ്ടാം ഗോൾ നേടിയ വിർജിൽ വാൻദെയ്കിന്റെ ആഹ്ലാദം

ബർലിൻ ∙ യൂറോകപ്പിനും ലോകകപ്പിനും യോഗ്യത നേടാനാവാത്തതിന്റെ സങ്കടം നെതർലൻഡ്സ് തീർത്തു തുടങ്ങുന്നു. ജർമനിയെ 2–2 സമനിലയിൽ പിടിച്ച് ഓറഞ്ച് പട യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിന്റെ സെമിഫൈനലിൽ കടന്നു.

അവസാന അഞ്ചു മിനിറ്റിലായിരുന്നു നെതർലൻഡ്സിന്റെ രണ്ടു ഗോളുകളും. ഒന്നാം ഗ്രൂപ്പിൽ ഫ്രാൻസിനും ഏഴു പോയിന്റുണ്ടെങ്കിലും പരസ്പരമുള്ള മൽസരങ്ങളിലെ മുൻതൂക്കം ഡച്ചുകാരെ തുണച്ചു. ഇതോടെ നേഷൻസ് ലീഗ് സെമിഫൈനൽ ലൈനപ്പ് പൂർത്തിയായി. സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട്, പോർച്ചുഗൽ ടീമുകൾ നേരത്തെ യോഗ്യത നേടിയിരുന്നു.