Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രഞ്ച് ലീഗ് വണ്‍: ഒടുവിൽ പിഎസ്ജിക്കു സമനില; നെയ്മർ പരുക്കേറ്റ് പുറത്ത്

Neymar celebrates - French L1 നെയ്മർ (ഫയൽ ചിത്രം)

പാരിസ്∙ ഫ്രഞ്ച് ലീഗ് വണ്ണിൽ തുടർച്ചയായ 14 വിജയങ്ങൾക്കൊടുവിൽ പിഎസ്ജിക്ക് സീസണിലെ ആദ്യ സമനില. ബോർഡോയാണ് പിഎസ്ജിയെ 2–2 സമനിലയിൽ പിടിച്ചത്. നെയ്മർ (34’), എംബപെ (66’) എന്നിവരാണ് പിഎസ്ജിയുടെ സ്കോറർമാർ.

മൽസരത്തിന്റെ രണ്ടാം പകുതിയിൽ എതിർ ടീം താരത്തിന്റെ ഫൗളിനു വിധേയനായ നെയ്മറെ കോച്ച് തോമസ് ടൂഷെലിനു പിൻവലിക്കേണ്ടിവന്നു. അപ്രതീക്ഷിത സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മോണ്ട്പെല്ലിയെക്കാൾ 14 പോയിന്റിനു മുന്നിലാണു പിഎസ്ജി.