Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംബപെ, നെയ്മർ; ‌പിഎസ്ജിക്കു ജയം; ലില്ലെയെ 2–1നു തോൽപ്പിച്ചു

Neymar, Kylian Mbappe കിലിയൻ എംബപെ, നെയ്മർ (ഫയൽ ചിത്രം)

പാരിസ് ∙ സൂപ്പർ താരങ്ങളായ കിലിയൻ എംബപെയുടെയും നെയ്മറുടെയും ഗോളുകളിൽ ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിസ്ജിക്കു ജയം. രണ്ടാം സ്ഥാനത്തുള്ള ലില്ലെയെ 2–1നാണ് ചാംപ്യൻമാർ കീഴടക്കിയത്. ലീഗ് സീസണിൽ പിഎസ്ജിയുടെ തുടർച്ചയായ 12–ാം ജയമാണിത്. യൂറോപ്പിലെ മേജർ ലീഗുകളിൽ സീസൺ തുടക്കത്തിൽ ഏറ്റവും ജയങ്ങളെന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്സ്‌പറിന്റെ റെക്കോർഡും പിഎസ്ജി മറികടന്നു. 1960–61 സീസണിൽ തുടരെ 11 ജയങ്ങളാണ് ടോട്ടനം സ്വന്തമാക്കിയത്.

ഗോളില്ലാതെ പോയ ആദ്യ പകുതിക്കു ശേഷം 70–ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നുള്ള തകർപ്പൻ ഷോട്ടിലാണ് എംബപെ പിഎസ്ജിക്കു ലീഡ് നൽകിയത്. 14 മിനിറ്റിനു ശേഷം നെയ്മർ ടീമിന്റെ ലീഡുയർത്തി. ഇൻജറി ടൈമിൽ പെനൽറ്റിയിലൂടെ നിക്കോളാസ് പെപ്പെയാണ് ലില്ലെയുടെ ആശ്വാസഗോൾ നേടിയത്.  കാൽതുടയ്ക്ക് പരുക്കേറ്റ എഡിൻസൺ കവാനിക്ക് വിശ്രമം നൽകിയാണ് പിഎസ്ജി കോച്ച് തോമസ് ടൂഷൽ ടീമിനെ ഇറക്കിയത്
 

related stories