വംശീയ അധിക്ഷേപം, കളി കാര്യമായി

കാലിദോ കോലിബാലി

മിലാൻ ∙ ഇറ്റാലിയൻ സെരി എ ഫുട്ബോളിൽ കറുത്ത അധ്യായമായി ഇന്റർ മിലാൻ– നാപ്പോളി മൽസരത്തിനിടയിലെ വംശീയ അധിക്ഷേപം. മൽസരത്തിനു ശേഷം ഇരു ടീമുകളുടെയും ആരാധകർ തമ്മിലുള്ള കയ്യാങ്കളിക്കിടെ വാഹനമിടിച്ച് ഇന്റർ മിലാൻ ആരാധകനായ ഡാനിയേൽ ബെർണാഡിനെല്ലിയുടെ (35) ജീവൻ നഷ്ടമായത് കളി കാര്യമാക്കി.

കളിക്കിടെ ഇന്റർ താരം മറ്റേയോ പോലിറ്റാനോയെ ഫൗൾ ചെയ്തതിനു മഞ്ഞക്കാർഡ് ലഭിച്ച കോലിബാലി റഫറിയുടെ തീരുമാനത്തെ കളിയാക്കിക്കൊണ്ടു കൈയടിച്ചതിനു രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തായി. എന്നാൽ മൽസരത്തിനിടെ കോലിബാലിയുടെ നേർക്കുള്ള ആരാധക അധിക്ഷേപം രൂക്ഷമായ സാഹചര്യത്തിൽ മൂന്നു വട്ടം കളി നിർത്തിവയ്ക്കാനുള്ള തങ്ങളുടെ അഭ്യർഥന റഫറി ചെവിക്കൊണ്ടില്ലെന്നും ഒടുവിലാണു കോലിബാലിക്കു നിയന്ത്രണം വിട്ടതെന്നും ആഞ്ചലോട്ടി പറഞ്ഞു.

ഇന്റർ മിലാൻ 1–0നു ജയിച്ച മൽസരത്തിനുശേഷം ഇന്റർ ആരാധകർ സഞ്ചരിച്ചിരുന്ന ടീം ബസ് നാപ്പോളി ആരാധകർ ആക്രമിച്ചു. ഇതിനിടെയാണ് ഇന്റർ ആരാധകന്റെ ജീവൻ പൊലിഞ്ഞത്.