പാക്കിസ്ഥാന്‍ സെമിയില്‍

പാക്ക് ടീം നായകൻ സർഫ്രാസ് അഹമ്മദ് ബാറ്റ് ചെയ്യുന്നു.

കാർഡിഫ് ∙ ബാറ്റിങും ബോളിങും മാത്രമല്ല; മോശം ഫീൽഡിങു കൊണ്ടും കളി തോൽക്കാം. കൈവിട്ടു കളഞ്ഞ ക്യാച്ചുകളും പാഴാക്കിക്കളഞ്ഞ റൺഔട്ട് അവസരങ്ങളും നിറഞ്ഞ മൽസരത്തിൽ ശ്രീലങ്കയെ മൂന്നു വിക്കറ്റിന് തോൽപ്പിച്ച് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലിൽ കടന്നു. സ്കോർ: ശ്രീലങ്ക–49.2 ഓവറിൽ 236നു പുറത്ത്. പാക്കിസ്ഥാൻ– 44.5 ഓവറിൽ ഏഴിന് 237. ഏഴിന് 167 എന്ന നിലയിൽ തകർന്നു പോയ പാക്കിസ്ഥാനെ പരാജയത്തിലേക്കു തള്ളിവിടാൻ ഒട്ടേറെ അവസരങ്ങൾ കിട്ടിയെങ്കിലും ഒന്നൊന്നായി നഷ്ടപ്പെടുത്തിയ ലങ്ക മൽസരം അടിയറ വയ്ക്കുകയായിരുന്നു.

അപരാജിതമായ എട്ടാം വിക്കറ്റിൽ 75 റൺസെടുത്ത ക്യാപ്റ്റൻ സർഫ്രാസ് അഹ്മദും (61*) മുഹമ്മദ് ആമിറുമാണ് (28*) പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചത്. ഓപ്പണർ ഫഖർ സമാൻ 50 റൺസും അസ്‌ഹർ അലി 34 റൺസും എടുത്തു. നാളെ നടക്കുന്ന സെമി ഫൈനലിൽ പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടും. വ്യാഴാഴ്ച ഇന്ത്യ–ബംഗ്ലദേശ് രണ്ടാം സെമിഫൈനൽ. 

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാനു വേണ്ടി, പേസ് ബോളർമാരായ മുഹമ്മദ് ആമിറിന്റെയും ജുനൈദ് ഖാന്റെയും മികച്ച സ്പെല്ലുകളാണ് ലങ്കയെ വീഴ്ത്തിയത്  ജുനൈദ് ഖാനും ഹസൻ അലിയും മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ആമിർ രണ്ടു വിക്കറ്റ് നേടി. ഓപ്പണർ നിരോഷൻ ഡിക്‌വെല്ലയും (73) ക്യാപ്റ്റൻ ഏയ്ഞ്ചലോ മാത്യൂസും (39 ) മാത്രമാണ് ലങ്കൻ നിരയിൽ പിടിച്ചു നിന്നത്. നാലു വിക്കറ്റിന് 161 റൺസെന്ന ഭേദപ്പെട്ട നിലയിലായിരുന്ന ലങ്കയ്ക്ക് ആറു റൺസ് കൂടി എടുത്തപ്പോഴേക്കും നാലു വിക്കറ്റുകൾ കൂടി നഷ്ടമായി. 

∙ സ്കോർ ബോർഡ് 

ശ്രീലങ്ക: ഡിക്‌വെല്ല സി സർഫ്രാസ് ബി ആമിർ–73, ഗുണതിലക സി ശുഐബ് മാലിക് ബി ജുനൈദ് ഖാൻ–13, കുശാൽ മെൻഡിസ് ബി ഹസൻ അലി–27, ദിനേഷ് ചണ്ഡിമൽ ബി ഫാഹിം അഷ്റഫ്–2, ഏഞ്ചലോ മാത്യൂസ് ബി മുഹമ്മദ് ആമിർ–39, ധനഞ്ജയ ഡിസിൽവ സി സർഫ്രാസ് അഹമ്മദ് ബി ജുനൈദ് ഖാൻ–1, അഷീല ഗുണരത്നെ സി ഫഖർ സമാൻ ബി ഹസൻ അലി–27, തിസര പെരേര സി ബാബർ അസം ബി ജുനൈദ് ഖാൻ–1, സുരംഗ ലക്മൽ ബി ഹസൻ അലി–26, ലസിത് മലിംഗ നോട്ടൗട്ട്–9 .എക്സ്ട്രാസ്–19 .ആകെ 49.2 ഓവറിൽ 236നു പുറത്ത്.  

വിക്കറ്റ് വീഴ്ച : 1–26 , 2–82, 3–83, 4–161,5–162, 7–167,8–213,9–232,10–236

ബോളിങ് : മുഹമ്മദ് ആമിർ 10–0–53–2, ജുനൈദ് ഖാൻ 10–3–40–3, ഇമാദ് വസിം 8–1–33–0, ഫഹിം അഷ്റഫ് 6.2–0–37–2, ഹസൻ അലി 10–0–43–3, മുഹമ്മദ് ഹാഫിസ് 5–0–24–0 

പാക്കിസ്ഥാൻ: അസ്‌ഹർ അലി സി മെൻ‍ഡിസ് ബി ലക്മൽ–34, ഫഖർ സമാൻ സി ഗുണരത്നെ ബി പ്രദീപ്–50, ബാബർ അസം സി ഡിസിൽവ ബി പ്രദീപ്–10, മുഹമ്മദ് ഹഫീസ് സി പ്രദീപ് ബി പെരേര–ഒന്ന്, ശുഐബ് മാലിക് സി ഡിക്ക്‌വെല്ല ബി മലിംഗ–11, സർഫ്രാസ് അഹ്മദ് നോട്ടൗട്ട്–61, ഇമാദ് വാസിം സി ഡിക്ക്‌വെല്ല ബി പ്രദീപ്–നാല്, ഫാഹിം അഷ്റഫ് റൺഔട്ട്–15, മുഹമ്മദ് ആമിർ നോട്ടൗട്ട്–28, എക്സ്ട്രാസ്–23. ആകെ 44.5 ഓവറിൽ ഏഴു വിക്കറ്റിന് 237. 

വിക്കറ്റ് വീഴ്ച: 1–74, 2–92, 3–95, 4–110, 5–131, 6–137, 7–162. 

ബോളിങ്: മലിംഗ 9.5–2–52–1, ലക്‌മൽ 10–0–48–1, പ്രദീപ് 10–0–60–3, പെരേര 8–0–43–1, ഗുണരത്നെ 5–0–19–0, ഗുണതിലക 1–0–2–0, ഡിസിൽവ 1–0–3–0.