Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോക്കി: ക്വാർട്ടർ പോരാട്ടങ്ങൾ ഇന്നു മുതൽ; പാക്കിസ്ഥാൻ പുറത്ത്

Hockey Representational image

ഭുവനേശ്വർ∙ ക്രോസ് ഓവർ മൽസരങ്ങളിലെ തകർപ്പൻ വിജയത്തോടെ ബൽജിയവും നെതർലൻഡ്സും ഹോക്കി ലോകകപ്പ് ക്വാർട്ടറിൽ. 4 വട്ടം ലോക ചാപ്യൻമാരായ പാക്കിസ്ഥാനെ ബൽജിയം 5–0നു കീഴടക്കിയപ്പോൾ കാനഡയെ നെതർലൻഡ്സ് മറികടന്നതും ഇതേ സ്കോറിന്. 

ഇന്നു നടക്കുന്ന ക്വാർട്ടർ മൽസരങ്ങളിൽ ഒളിംപിക് ചാംപ്യൻമാരായ അർജന്റീന ഇംഗ്ലണ്ടിനെയും ലോക ചാപ്യൻമാരായ ഓസ്ട്രേലിയ ഫ്രാൻസിനെയും നേരിടും. മുൻ ചാപ്യൻമാരായ നെതർലൻഡ്സാണു ക്വാർട്ടറിൽ നാളെ ഇന്ത്യയുടെ എതിരാളികൾ. ജർമനി– ബൽജിയം മൽസരവും നാളെ നടക്കും.