Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയയുടെ ഹാട്രിക് സ്വപ്നം തകർത്ത് നെതർലൻഡ്സ്; ഫൈനലിൽ എതിരാളികൾ ബൽജിയം

Hockey Representational image

ഭുവനേശ്വർ∙ ഹോക്കി ലോകകപ്പിലെ ഹാട്രിക്ക് കിരീടനേട്ടം സ്വപ്നം കണ്ടിറങ്ങിയ ഓസ്ട്രേലിയയെ സഡൻ ഡെത്തിൽ 4–3നു കീഴടക്കി നെതർലൻഡ്സ് ഹോക്കി ലോകകപ്പ് ഫൈനലിൽ. നിശ്ചിത സമയത്ത് ഇരു ടീമുകളും 2–2നു തുല്യത പാലിച്ചതോടെ ഷൂ‌ട്ടൗട്ടിലേക്കു നീണ്ട മൽസരത്തിൽ ഭാഗ്യം നെതർലൻഡ്സിനെ കടാക്ഷിച്ചു.

സെമിയിൽ ഇംഗ്ലണ്ടിനെ 6–0നു കീഴടക്കിയെത്തിയ ബൽജിയമാണ് ഇന്നു നടക്കുന്ന ഫൈനലിൽ എതിരാളികൾ.