Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കായിക സംഘടനകൾക്കെതിരെ അന്വേഷണം

Kerala-State-Sports-Council

കൊച്ചി ∙ സംസ്ഥാന കായികരംഗത്തെ അഞ്ചു വിവാദ സംഘടനകൾക്കെതിരെ സ്പോർട്സ് കൗൺസിൽ പ്രഖ്യാപിച്ച അന്വേഷണം ഇന്നു തുടങ്ങും. വുഷു, ചെസ്, കബഡി അസോസിയേഷൻ ഔദ്യോഗിക ഭാരവാഹികളോടും ഇവർക്കെതിരെ ആരോപണം ഉന്നയിച്ചവരോടും തെളിവെടുപ്പിനു തിരുവനന്തപുരത്തു ഹാജരാകാൻ സ്പോർട്സ് കൗൺസിൽ നിർദേശിച്ചിട്ടുണ്ട്. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ മൂന്നു സംഘടനകൾക്കെതിരെയുള്ള പരാതിയിൽ തെളിവെടുക്കും.

സൈക്കിൾ പോളോ, റോളർ സ്കേറ്റിങ് അസോസിയേഷനുകൾക്കെതിരെയുള്ള പരാതികളിൽ തെളിവെടുപ്പ് അടുത്തയാഴ്ച നടക്കും. ഫണ്ട് ദുരുപയോഗം, സർട്ടിഫിക്കറ്റ് ക്രമക്കേട് തുടങ്ങി അസോസിയേഷനുകൾക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു കണ്ടാൽ വിലക്കും ഗ്രാന്റ് റദ്ദാക്കലും ഉൾപ്പെടെ ഗൗരവമായ നടപടികൾ നേരിടേണ്ടിവരുമെന്നു കൗൺസിൽ ഉന്നതർ വ്യക്തമാക്കി.  അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം എം.ആർ.രഞ്ജിത്ത്, കൗൺസിൽ അംഗം എ.ശ്രീകുമാർ, ബോർഡ് അംഗം ജോർജ് തോമസ് എന്നിവരാണു സമിതി അംഗങ്ങൾ.

വേറെയും സംഘടനകൾക്കെതിരെ സമാന പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും തുടക്കം എന്ന നിലയിൽ ഈ അ‍ഞ്ച് അസോസിയേഷനുകൾക്കെതിരെയുള്ള ആരോപണങ്ങളാണു സ്പോർട്സ് കൗൺസിൽ പരിശോധിക്കുന്നത്. കബഡി, റോളർ സ്കേറ്റിങ്, സൈക്കിൾ പോളോ അസോസിയേഷനുകൾക്കെതിരെയാണ് ഏറ്റവും കൂടുതൽ പരാതി. രേഖാമൂലമുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു കണ്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് രഞ്ജിത് പറഞ്ഞു.