ഫ്യൂച്ചർ ടെന്നിസ്; ഇന്ത്യൻ താരങ്ങൾമുന്നോട്ട്

തിരുവനന്തപുരം ∙ ഐടിഎഫ് ഫ്യൂച്ചർ ടെന്നീസ് ടൂർണമെന്റിന്റെ രണ്ടാം ദിനം ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം. ഒന്നാം സീഡ് സ്പെയിനിന്റെ കാർലോസ് ബൊളൂഡാ പർകിസ്, രണ്ടാം സീഡ് വിയറ്റ്നാം താരം നാം ഹോആങ് ലി എന്നിവർക്കൊപ്പം മൂന്നും നാലും സീഡുകാരായ ഇന്ത്യയുടെ അർജുൻ കാദെ, എൻ. പ്രശാന്ത്, അഞ്ചാം സീഡ് ജർമനിയുടെ റീൻവെയ്ൻ സമി എന്നിവർ അനായാസ വിജയങ്ങളോടെ മൂന്നാം റൗണ്ടിലേക്കു കടന്നു.

ഇന്ത്യയുടെ നൈറ്റിൻ കുമാർ സിൻഹ, പ്രജ്‌വാൾ ദേവ്, സൂരജ് പ്രബോഷ്, എ. ചന്ദ്രശേഖർ, മനീഷ് സുരേഷ്‌കുമാർ, ഷൺമുഖം എന്നിവരും വിജയം കണ്ടു.