Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർമുല വൺ; ആദ്യജയം വെറ്റലിന്

Formula-one-

മെൽബൺ∙ മെഴ്‌സിഡീസിന്റെ ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടിയേൽപിച്ച ഫെറാറി കഴിഞ്ഞ സീസണിലെ അതേ വിജയത്തുടക്കം ആവർത്തിച്ചു. പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ ഹാമിൽട്ടനെയും ഗ്രിഡിൽ രണ്ടാമതായിരുന്ന ഫെറാറിയുടെ തന്നെ കിമി റെയ്ക്കോണനെയും സേഫ്റ്റി കാറിന്റെ ഇടവേളയിൽ മറികടന്നാണ് വെറ്റൽ വിജയം ഉറപ്പിച്ചത്. അപരാജിതം എന്ന് തോന്നിച്ച മത്സരമാണ് സാങ്കേതിക വിഭാഗത്തിന്റെ അശ്രദ്ധയിൽ ഹാമിൽട്ടൻ കൈവിട്ടത്.