Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സയ്യിദ് മോഡി; സൈന മുന്നോട്ട്

China Badminton Worlds – Saina Nehwal

ലക്നൗ∙ സയ്യിദ് മോഡി വേൾഡ് ടൂർ സൂപ്പർ 300 ബാഡ്മിന്റൻ ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ സൈന നെഹ്‌വാളിനും പി. കശ്യപിനും വിജയം. അതേ സമയം മിക്സ്ഡ് ഡബിൾസിൽ നിലവിലുള്ള ജേതാക്കളായ പ്രണവ് ജെറി ചോപ്ര, എൻ. സിക്കി റെഡ്ഢി സഖ്യം ആദ്യ റൗണ്ടിൽ തോറ്റു പുറത്തായത് അപ്രതീക്ഷിത തിരിച്ചടിയായി.

മൂന്നു തവണ ഇവിടെ കിരീടം നേടിയിട്ടുള്ള രണ്ടാം സീഡ് സൈന നെഹ്‌വാൾ മൗറീഷ്യസിന്റെ  കെയ്റ്റ് ഫൂ കുണെയെ 21–10, 21–10ന് തോൽപിച്ചു. മുൻ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവായ കശ്യപ് തായ്‌ലൻഡ് താരം ടാനോങ്സാകിനെ 21–14, 21–12ന് തകർത്തു.