sections
MORE

മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൻ : സൈന സെമിയിൽ; ശ്രീകാന്ത് പുറത്ത്

saina-nehwal-malaysia-masters-badminton
SHARE

ക്വാലലംപൂർ∙ മുൻ ലോക ചാംപ്യൻ നൊസോമി ഒകുഹാരയെ തോൽപിച്ച് ഇന്ത്യയുടെ സൈന നെഹ്‌വാൾ മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൻ ടൂർണമെന്റ് സെമിയിലെത്തി. എന്നാൽ പുരുഷവിഭാഗത്തിൽ കിഡംബി ശ്രീകാന്ത് തോറ്റു പുറത്തായി. ഒകുഹാരയ്ക്കെതിരായ മൽസരവിജയങ്ങളിൽ 8–4 ലീഡുള്ള ഏഴാം സീഡ് സൈന 21–18, 23–21ന് ആണ് വിജയിച്ചത്. ആദ്യ ഗെയിമിൽ 9–15നും രണ്ടാം ഗെയിമിൽ 14–18നും പിന്നിൽ നിന്ന ശേഷമായിരുന്നു സൈനയുടെ തിരിച്ചുവരവ്.

2017ൽ ഇവിടെ കിരീടം നേടുകയും 2011ൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത സൈനയുടെ സെമി എതിരാളി സ്പാനിഷ് താരം കരോലിന മാരിൻ ആണ്. രണ്ടു പേരും തമ്മിൽ നടന്ന കഴിഞ്ഞ 10 മൽസരങ്ങളിൽ വിജയം ഇരുവരും തുല്യമായി പങ്കിട്ടു. ആദ്യ ഗെയിം നേടിയ ശേഷമാണ് നാലാം സീഡ് കൊറിയൻ താരം സൺ വാൻ ഹോയോടു പരാജയപ്പെട്ടത്(23–21, 16–21, 17–21)
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
FROM ONMANORAMA