Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സയ്യിദ് മോദി ബാഡ്മിന്റൻ: സമീർ, സൈന സെമിയിൽ

China Badminton Worlds – Saina Nehwal

ലക്നൗ∙ ഇന്ത്യൻ താരങ്ങളായ സൈന നെഹ്‌വാൾ, സമീർ വർമ എന്നിവർ സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൻ ടൂർണമെന്റ് സെമിയിൽ. 3 വട്ടം ചാംപ്യൻഷിപ് നേടിയ സൈന ക്വാർട്ടറിൽ മുൻ ദേശീയ ചാംപ്യൻ റിതുപർണ ദാസിനെ 21–19, 21–14നു മറികടന്നു. ചൈനയുടെ സ്ഹോ സെഖിയെ 21–18, 16–21, 21–11നു കീഴടക്കിയാണ് സമീറിന്റെ മുന്നേറ്റം.

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യവും മിക്സഡ് ഡബിൾസിൽ സായ്‌രാജ്– അശ്വിനിവ പൊന്നപ്പ സഖ്യവും സെമിയിൽ കടന്നിട്ടുണ്ട്. വനിതാ ഡബിൾസിൽ അശ്വിനി– സിക്കി റെഡ്ഡി സഖ്യവും സെമിയിലെത്തി. പുരുഷ സിംഗിൾസിൽ പി. കശ്യപ്, ബി. സായ് പ്രണീത് എന്നിവർ തോറ്റത് ഇന്ത്യയ്ക്കു നിരാശയായി.