സീനിയർ ബാസ്കറ്റ്: തിരുവനന്തപുരം, കൊല്ലം ഫൈനലിൽ

വനിതാ വിഭാഗം കൊല്ലം - എറണാകുളം മൽസരത്തിൽനിന്ന്

അതിരമ്പുഴ∙ സംസ്ഥാന സീനിയർ ബാസ്കറ്റ്ബോളിൽ പുരുഷ–വനിതാ വിഭാഗങ്ങളിൽ നിലവിലെ ജേതാക്കളായ തിരുവനന്തപുരം ഫൈനലിൽ. വനിതാ സെമിയിൽ  പാലക്കാടിനെയും (63–43) പുരുഷവിഭാഗത്തിൽ കോഴിക്കോടിനെയും (72–60) ആണു തിരുവനന്തപുരം തോൽപിച്ചത്.

സെമിയിൽ എറണാകുളത്തെ തോൽപിച്ച കൊല്ലവുമായാണു തിരുവനന്തപുരത്തിന്റെ വനിതാ ഫൈനൽ. പുരുഷന്മാർ ഫൈനലിൽ എറണാകളും– തൃശൂർ സെമി വിജയികളെ നേരിടും. 

വനിതാ വിഭാഗം കൊല്ലം - എറണാകുളം മൽസരത്തിൽനിന്ന്