Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻബിഎ മൽസരങ്ങൾ ഇന്ത്യയിലേക്ക്

basketball representational image

മുംബൈ∙ അമേരിക്കൻ ബാസ്കറ്റ് ബോൾ ലീഗ് (എൻബിഎ) ടീമുകളായ ഇന്ത്യാനാ പേസേർസും സാക്രമെന്റോ കിങ്സും അടുത്ത വർഷം ഒക്ടോബറിൽ മുംബൈയിൽ പ്രീ സീസൺ മൽസരങ്ങൾ കളിക്കും. ആദ്യമായാണ് എൻബിഎ ഇന്ത്യയിലേക്കു വരുന്നത്. ഒക്ടോബർ 4, 5 തീയതികളിലാണു മൽസരങ്ങൾ. ഇതിന്റെ ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കും. താൽപര്യക്കാർക്ക് nbaevents.com/indiagames എന്ന വെബ്സൈറ്റിൽ മുൻകൂർ റജിസ്റ്റർ ചെയ്യാം.

പ്രദർശന മൽസരങ്ങൾക്കു പുറമേ, ആരാധകർക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കും.

വരും വർഷം മുതൽ കൂടുതൽ മൽസരങ്ങൾ ഇന്ത്യൻ പ്രേക്ഷകർക്കായി തൽസമയ സംപ്രേഷണം നടത്തുമെന്ന് എൻബിഎ ഡെപ്യൂട്ടി കമ്മിഷണർ മാർക് താതും, എൻബിഎ ഇന്ത്യ എംഡി: യാനിക് കൊളാസോ എന്നിവർ പറഞ്ഞു.