Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ: തിരുവനന്തപുരത്തിന് ഇരട്ടക്കിരീടം

basketball-awards മികച്ച താരങ്ങൾക്കുള്ള വിശ്വപ്പൻ മെഡൽ നേടിയ ജിഷ്ണുവും സ്റ്റെഫിയും

അതിരമ്പുഴ(കോട്ടയം)∙ സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ പുരുഷവിഭാഗം കിരീടവും തിരുവനന്തപുരത്തിന്. നേരത്തെ വനിത വിഭാഗം കിരീടം സ്വന്തമാക്കിയിരുന്ന തിരുവനന്തപുരം പുരുഷഫൈനലിൽ തൃശൂരിനെ 81–66ന് മറികടന്നു. മികച്ച താരങ്ങൾക്കുള്ള പി.എസ്. വിശ്വപ്പൻ ഗോൾഡ് മെഡൽ ജിഷ്ണു നായരും (കെഎസ്ഇബി), സ്റ്റെഫി നിക്സണും (കെഎസ്ഇബി) സ്വന്തമാക്കി.