sections
MORE

ദേശീയ ബാസ്കറ്റ്: കേരള വനിതകൾക്ക് വെങ്കലം

Bbasketball-kerala-team
SHARE

ഭാവ്നഗർ (ഗുജറാത്ത്) ∙ ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പഞ്ചാബും വനിതകളിൽ റെയിൽവേസും ജേതാക്കളായി. വനിതകളുടെ മൂന്നാം സ്ഥാന മൽസരത്തിൽ ഛത്തീസ്ഗഢിനെ തോൽപിച്ച് കേരളം വെങ്കലം നേടി (79-73). പുരുഷവിഭാഗം ഫൈനലിൽ സർവീസസിനെ 74-65ന് തോൽപിച്ചാണു പഞ്ചാബ് ജേതാക്കളായത്. 

വനിതാഫൈനലി‍ൽ റെയിൽവേസിനെ തമിഴ്നാട് 88-71നു കീഴടക്കി. പുരുഷവിഭാഗം മൂന്നാംസ്ഥാന മൽസരത്തിൽ കർണാടകയെ 84-69നു തോൽപിച്ച് തമിഴ്നാടും വെങ്കലം നേടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
FROM ONMANORAMA