സെറീന വില്യംസിനെതിരായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മക്കൻറോ

ന്യൂയോർക്ക് ∙ അമേരിക്കൻ വനിതാ ടെന്നിസ് താരം സെറീന വില്യംസിനെതിരെ നടത്തിയ പരാമർശങ്ങളിൽ മുൻ താരം ജോൺ മക്കൻറോയ്ക്കു ഖേദം. തന്റെ പരാമർശങ്ങൾ ഇത്ര വലിയ വിവാദമാകുമെന്നു കരുതിയിരുന്നില്ലെന്ന് മക്കൻറോ പറഞ്ഞു.

പുരുഷ താരങ്ങളുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ സെറീന ലോക റാങ്കിങിൽ 700–ാം സ്ഥാനത്തേ ഉണ്ടാവൂ എന്നായിരുന്നു മക്കൻറോയുടെ പരാമർശം. എന്നാൽ ഖേദം പ്രകടിപ്പിച്ചെങ്കിലും പരാമർശം പിൻവലിക്കാൻ മക്കൻറോ തയ്യാറായില്ല.