ജോക്കോവിച്ചിന് പെൺകുഞ്ഞ്

ലണ്ടൻ ∙ സെപ്റ്റംബര്‍ ടെന്നിസ് താരങ്ങള്‍ക്ക്  സന്തോഷമാസമാണോ..?  സൂപ്പര്‍താരം സെറീന വില്യംസിന് കുഞ്ഞ് ജനിച്ചതിനു പിറ്റേന്ന് മുന്‍ലോക ഒന്നാംനമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനും പെണ്‍ കുഞ്ഞ് പിറന്നു. ജോക്കോവിച്ച്–ജെലേന ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. മൂത്തമകന്‍ സെറ്റാഫാന് രണ്ടുവയസ്സുണ്ട്. വിമ്പിള്‍ഡന്‍ മല്‍സരത്തിനിടെ പരുക്കേറ്റ ജോക്കോവിച്ച് സീസണിലെ മറ്റു മല്‍സരങ്ങളില്‍ പങ്കെടുക്കുന്നില്ല.