സെറീനയ്ക്ക് പെൺകുഞ്ഞ്

ന്യൂയോര്‍ക്ക് ∙ ടെന്നിസ് സൂപ്പര്‍ താരം സെറീന വില്യംസിനു പെണ്‍കുഞ്ഞ്. ഫ്ലോറിഡയിലെ ആശുപത്രിയില്‍ കുഞ്ഞു പിറന്നത് സെറീനയുടെ പരിശീലകന്‍ പാട്രിക്കാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയനാണ് മുപ്പത്തഞ്ചുകാരിയായ സെറീനയുടെ പങ്കാളി.

രണ്ടു മാസം ഗര്‍ഭിണിയായിരിക്കെ മൽസരിച്ചാണ് ഇത്തവണത്തെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയതെന്ന സെറീനയുടെ വെളിപ്പെടുത്തല്‍ ഏറെ ചർച്ചയായിരുന്നു.