റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ; എതിരാളി സീഡില്ലാ താരം

മെൽബൺ ∙ െചക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് രണ്ടാം സീഡായ സ്വിസ് താരം റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ. കടുത്ത പോരാട്ടത്തിനൊടുവിൽ 7–6, 6–3, 6–4 എന്ന സ്കോറിനാണ് ക്വാർട്ടറിൽ ഫെഡററിന്റെ ജയം. ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം ചുങ് ഹിയോനാണ് സെമിയിൽ ഫെഡററിന്റെ എതിരാളി. രണ്ടാം സെമിയിൽ ക്രൊയേഷൻ താരം മരിൻ സിലിച്ചും ബ്രിട്ടന്റെ കൈൽ എഡ്മണ്ടും തമ്മിലാണ് നേർക്കുനേർ വരിക.

വനിതാ വിഭാഗം സിംഗിൾസിലും ക്വാർട്ടർ ലൈനപ്പായപ്പോൾ ഒന്നാം സെമിയിൽ രണ്ടാം സീഡ് കരോളിൻ വോസ്നിയാക്കിയും സീഡില്ലാ താരം എലിസെ മെർട്ടൻസും ഏറ്റുമുട്ടും. സിമോണ ഹാലെപ്പും ഏഞ്ചലിക് കെർബറും തമ്മിലാണ് രണ്ടാം െസമി. സോരസ് നവോരയെ വീഴ്ത്തിയാണ് വോസ്നിയാക്കി സെമിയിൽ ഇടം പിടിച്ചത്. 6–0, 6–7, 6–2 എന്ന സ്കോറിനാണ് വോസ്നിയാക്കി ജയിച്ചുകയറിയത്.