സെറീന വില്യംസ് ഫെഡറേഷൻ കപ്പിന് കളത്തിൽ

ന്യൂയോർക്ക് ∙ പ്രസവത്തിനുശേഷം വിശ്രമത്തിലുള്ള ടെന്നിസ് താരം സെറീന വില്യംസ് ഫെഡറേഷൻ കപ്പിലൂടെ കോർട്ടിലേക്ക് മടങ്ങിവരുന്നു. അടുത്തമാസം ആരംഭിക്കുന്ന ഫെഡറേഷൻ കപ്പിൽ സെറീന പങ്കെടുക്കുമെന്ന് അമേരിക്കൻ ടെന്നിസ് അസോസിയേഷനാണ് അറിയിച്ചത്.

കഴിഞ്ഞ ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ നേടുമ്പോൾ സെറീന ഗർഭിണിയായിരുന്നു. സെപ്റ്റംബറിലാണ് അലക്സിസ് ഒളിംപിയക്ക് ജൻമം നൽകിയത്. കുഞ്ഞിന്റെ പിതാവ് അലക്സിസ് ഒഹാനിയനെ കഴിഞ്ഞ നവംബറിൽ വിവാഹം കഴിച്ചു. ഫെഡറേഷൻ കപ്പിൽ നിലവിലുള്ള ചാംപ്യൻമാരായ അമേരിക്ക ഹോളണ്ടിനെ ഫെബ്രുവരി പത്തിന് നേരിടും. സെറീനയുടെ സഹോദരി വീനസും ടീമിലുണ്ട്.