എടിപി റാങ്കിങ്: ഫെഡറർ ഒന്നാമത്

പാരിസ്∙ എടിപി റാങ്കിങിൽ റോജർ ഫെഡറർ ഒന്നാമത്. മഡ്രിഡ് ഓപ്പൺ ക്വാർട്ടറിൽ ഡേവിഡ് തീമിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ റഫേൽ നഡാൽ രണ്ടാം സ്ഥാനത്തേക്കിറങ്ങി. ജർമനിയുടെ അലക്സാണ്ടർ സ്വിരേവാണ് മുന്നാമത്. മുൻ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് ആറു സ്ഥാനങ്ങൾ നഷ്ടപ്പെടുത്തി 18–ാം സ്ഥാനത്തേക്കിറങ്ങി. 2006നു ശേഷം ജോക്കോവിച്ചിന്റെ ഏറ്റവും മോശം റാങ്കാണിത്.