ജോക്കോവിച്ചിനെ വീഴ്ത്തി നദാൽ

റാഫേൽ നദാൽ (ഫയൽ ചിത്രം)

റോം ∙ റോം മാസ്റ്റേഴ്സ് ടെന്നിസ് സെമി ഫൈനലിൽ ചിരവൈരിയായ നൊവാക് ജോക്കോവിച്ചിനെതിരെ റാഫേൽ നദാലിനു ജയം. 7–6, 6–3 ജയത്തോടെ നദാൽ പത്താം തവണയും ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തി. റെക്കോർഡാണിത്. നിലവിലെ ചാംപ്യൻ അലക്സാണ്ടർ സ്വെരേവും ക്രൊയേഷ്യയുടെ മരിൻ സിലിച്ചും തമ്മിലുള്ള സെമിഫൈനൽ മൽസര വിജയികളെ നദാൽ ഫൈനലിൽ നേരിടും. ജയത്തോടെ ജോക്കോവിച്ചുമായുള്ള പരസ്പര പോരാട്ടങ്ങളിലെ വിജയങ്ങളിൽ നദാൽ 25–26ന് തൊട്ടു പിന്നിലെത്തി. ലോക രണ്ടാം നമ്പർ താരമാണ് നദാൽ ഇപ്പോൾ.