ഫ്രഞ്ച് ഓപ്പൺ: ജോക്കോവിച്ചും മുന്നോട്ട്

പാരിസ്∙ സ്പെയിനിന്റെ ജോമി മുനാറെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ച് മുൻ ചാംപ്യൻ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലേക്കു കടന്നു. സ്കോർ 7–6, 6–4, 6–4. റോബർട്ടോ ബാറ്റിസ്റ്റയെയാണ് ജോക്കോവിച്ച് ഇനി നേരിടുക. മഴ തടസ്സപ്പെടുത്തിയ മൽസരത്തിലെ മാരത്തൺ പോരാട്ടത്തിനൊടുവിൽ 17–ാം സീഡ് തോമസ് ബ്രഡിച്ചിനെ അട്ടിമറിച്ച് ഫ്രാൻസിന്റെ ജെറമി ചാർഡിയും മുന്നേറി.

സ്കോർ 7–6, 7–6, 1–6, 5–7, 6–2.

ആദ്യ ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിടുന്ന ലോക ഒന്നാം നമ്പർ സിമോണ ഹാലെപ് 2–6, 6–1, 6–1ന് അമേരിക്കയുടെ ആലിസൻ റിസ്കിനെ മറികടന്നു. മുൻ വിംബിൾഡൺ ജേതാവ് പെട്രോ ക്വിറ്റോവയും മൂന്നാം റൗണ്ടിൽ കടന്നിട്ടുണ്ട്.