Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രഞ്ച് ഓപ്പൺ: ഷറപ്പോവ, നദാൽ മുന്നേറ്റം തുടരുന്നു

sharapova

പാരിസ്∙ സ്പാനിഷ് താരം റാഫേൽ നദാലും റഷ്യയുടെ മറിയ ഷറപ്പോവയും  ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലെത്തി. അർജന്റീനയുടെ ഗുഡിയോ പെല്ലയെ 6–2,6–1, 6–1നാണ് നദാൽ തോൽപ്പിച്ചത്. ക്രൊയേഷ്യയുടെ ഡോണ വെക്രിച്ചിനെ 7–5, 6–4നാണ് ഷറപ്പോവ തോൽപിച്ചത്. ക്രൊയേഷ്യയുടെ മൂന്നാം സീഡ് മരിയൻ സിലിച്ചും മൂന്നാം റൗണ്ടിലെത്തി.

188–ാം റാങ്കുകാരനായ ഹ്യുബർട്ട് ഹർക്കാസിനെതിരെ നാലു സെറ്റ് കളിച്ചാണു സിലിച്ച് ജയിച്ചത്. അമേരിക്കയുടെ സ്റ്റീവ് ജോൺസണെയാണ് സിലിച്ച് ഇനി നേരിടുക. മുൻ ചാംപ്യനായ വനിതാ മൂന്നാം സീഡ് ഗർബയിൻ മുഗുരുസ 6–4, 6–3ന് ഫ്രാൻസിന്റെ ഫിയോന ഫെറോയെ അനായാസം മറികടന്നപ്പോൾ, കനേഡിയൻ ടീനേജ് താരം ഡെന്നീസ് ഷാപോവാലോവ് 5–7, 7–6, 7–5, 6–4ന് ജർമനിയുടെ മാക്സിമിലിയൻ മാർട്ടെററോടു തോറ്റു പുറത്തായി.