യുഎസ് ഓപ്പൺ ടെന്നീസിൽ വമ്പൻ അട്ടിമറി; ഹാലെപ് പുറത്ത്

സിമോണ ഹാലെപ്, കായിയ കനേപി

വാഷിങ്ടൻ∙ യുഎസ് ഓപ്പൺ ടെന്നീസിൽ ആദ്യ ദിനം തന്നെ വമ്പൻ അട്ടിമറി. വനിതാ സിംഗിൾസ് ലോക ഒന്നാം നമ്പർ സിമോണഹാലെപിനെ എസ്റ്റോണിയയുടെ കായിയ കനേപി 6–2, 6–4ന് അട്ടിമറിച്ചു. ഹാലെപിനെതിരെ മികച്ച പവർ ഷോട്ടുകളും ഗ്രൗണ്ട് ഷോട്ടുകളും പുറത്തെടുത്ത കനേപി ഒരു മണിക്കൂർ 15 മിനിറ്റ് കൊണ്ട് വിജയം സ്വന്തമാക്കി. യുഎസ് ഓപ്പണിൽ 50 വർഷത്തിനിടെ ആദ്യമായാണ് ലോക ഒന്നാം നമ്പർ താരം ആദ്യ റൗണ്ടിൽ പുറത്താകുന്നത്. സ്ലൊവാക്യയുടെ 31–ാം സീഡ് മഗ്ദലന റിബാറിക്കോവയെ ചൈനീസ് താരം കിയാങ് വാങ് 6–2, 6–2നു അട്ടിമറിച്ചു.