യുഎസ് ഓപ്പൺ: റോജർ ഫെഡറർ പ്രീക്വാർട്ടറിൽ പുറത്ത്

മൽ‌സരത്തിനിടെ റോജര്‍ ഫെഡറർ.ട്വിറ്റര്‍ ചിത്രം

വാഷിങ്ടൻ∙ യുഎസ് ഓപ്പണിൽ റോജർ ഫെഡറർ പ്രീക്വാർട്ടറിൽ പുറത്തായി. ഓസ്ട്രേലിയയുടെ ജോൺ മിൽമാനാണ് ഫെഡററെ അട്ടിമറിച്ചത്. സ്കോർ– 6–3, 5–7,6–7,6–7. നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഓസ്ട്രേലിയൻ താരം ജയം പിടിച്ചെടുത്തത്. റാങ്കിങ്ങിൽ 55ാമതുള്ള താരമാണ് മിൽമാൻ

നാലാം റൗണ്ട് പോരാട്ടത്തിൽ തോറ്റ് മരിയ ഷറപ്പോവയും ഇന്ന് യുഎസ് ഓപ്പണിൽ നിന്നു പുറത്തായി. സ്പെയിനിന്റെ കാർല സ്വാരസ് നവാരോയാണ് ഷറപ്പോവയെ കീഴടക്കിയത്. സ്കോർ‌ 6–4, 6–3.