Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാനിയ സഖ്യം ക്വാർട്ടറിൽ; ബൊപ്പണ്ണ പുറത്ത്

PTI9_6_2016_000049B സാനിയയും ബാർബറ സ്ട്രൈക്കോവയും മത്സരത്തിനിടെ.

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ ഡബിൾസിൽ സാനിയ മിർസ സഖ്യം ക്വാർട്ടറിലെത്തി. മിക്സ്ഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണ സഖ്യം തോറ്റു പുറത്താവുകയും ചെയ്തു. സാനിയയും ചെക്ക് താരം ബാർബറ സ്ട്രൈക്കോവയും ചേർന്ന ജോടി പ്രീക്വാർട്ടറിൽ നിക്കോൾ ഗിബ്സ്(യുഎസ്) – നാവോ ഹൈബിനെ(ജപ്പാൻ) സഖ്യത്തെ 6–4, 7–5നു കീഴടക്കി.

ഏഴാം സീഡായ സാനിയ സഖ്യത്തിന് ഇനി നേരിടേണ്ടതു ടോപ് സീഡ് സഖ്യമായ ഫ്രാൻസിന്റെ കരോളിൻ ഗാർഷ്യ – ക്രിസ്റ്റിന മ്ലാഡേനോവ സഖ്യത്തെയാണ്. രംഗത്ത് അവശേഷിക്കുന്ന ഏക ഇന്ത്യൻ താരമാണു സാനിയ.

റോഹൻ ബൊപ്പണ്ണയും ഗബ്രിയേല ഡബ്രോവ്സ്കിയും ചേർന്ന മിക്സ്ഡ് ഡബിൾസ് സഖ്യം ക്വാർട്ടർ ഫൈനലിൽ കനേഡിയൻ കൂട്ടുകെട്ടായ റോബർട്ട് ഫറ – അന്ന ലെന ഗ്രോൺഫെൽഡ് ജോടിയോടു തോറ്റു (6–1, 2–6, 8–10). ലിയാൻഡർ പെയ്സിന്റെ സഖ്യം നേരത്തെ തോറ്റു പുറത്തായിരുന്നു.

Your Rating: