ഹോട്ട്ലുക്കിൽ നടി, ഒന്നൊന്നര മേക്ക്ഓവർ കണ്ട് ഞെട്ടി ആരാധകർ !

ദല്‍ജീത് കൗര്‍

പ്രശസ്ത സീരിയൽ നടിയും മിനിസ്ക്രീനിലെ താരവുമായ ദൽ‍ജീത് കൗറിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ചർച്ചാവിഷയം. സാമ്പത്തിക ഞെരുക്കത്തിൽ നിന്നും മുക്തമായതിനു ശേഷം, 85 കിലോയിൽ നിന്നും 53 കിലോയിലേക്കെത്തിയ ദൽജീത് വേറിട്ട ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുപ്പത്തിനാലുകാരിയായ ദൽജീതിന്റെ അഭിപ്രായത്തില്‍ , ' ഇത് എനിക്കുവേണ്ടിയുള്ള മേക്ഓവർ ആണ്; ഒരുപാട് പ്രതിസന്ധികളിൽ നിന്നുമുള്ള ഉയിർത്തെഴുന്നേൽപ്പു കൂടിയാണ് ' .

തന്റെ ജീവിതം നിരാശയിൽ തീർക്കാനുള്ളതല്ലെന്നു ബോധ്യമായതോടെയാണ് 85 കിലോയിൽ നിന്നും വണ്ണം കുറച്ച് കൂടുതൽ സുന്ദരിയാവാൻ ദൽജീത് ശ്രമിച്ചത്...

ഭർത്താവ് ഷലീൻ ഭനോട്ടുമായുണ്ടായ ദാമ്പത്യം കയ്പേറിയ അനുഭവങ്ങൾ മാത്രമായിരുന്നു ദൽജീതിനു നൽകിയത്. നടിയും നർത്തകിയുമായിരുന്ന ദൽജീത് പുറംലോകം കാണാതെ മതിയായ പണം പോലും ലഭിക്കാത്ത നരകതുല്യമായ ജീവിതം കഴിച്ചുകൂട്ടി. പക്ഷേ കഴിഞ്ഞ കാലത്തെ കറുത്ത ഏടുകളെ പാടേ മായ്ച്ച് ജെയ്ഡൻ എന്ന തന്റെ മകനു വേണ്ടിയാണ് ഇപ്പോൾ ദൽജീതിന്റെ ജീവിതം .നാലുവയസുകാരനായ മകന്‍ ജെയ്ഡൻ ആണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തെന്ന് ദൽജീത് പറയുന്നു. 

ഭക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം ജിമ്മിലെ പരിശീലനവും കൂടി ചേര്‍ന്നപ്പോഴാണ് ഈ ലുക്കിലേക്കെത്തിയത്...

ഈ കിടിലൻ മേക്ഓവറിനു വേണ്ടി മുപ്പതു കിലോയാണ് ദൽജീത് കുറച്ചത്. തന്റെ ജീവിതം നിരാശയിൽ തീർക്കാനുള്ളതല്ലെന്നു ബോധ്യമായതോടെയാണ് 85 കിലോയിൽ നിന്നും വണ്ണം കുറച്ച് കൂടുതൽ സുന്ദരിയാവാൻ ദൽജീത് ശ്രമിച്ചത്. ' ഈ മേക്ഓവർ പൂർണമായും എനിക്കു വേണ്ടിയുള്ളതാണ്, ഇത് എന്റെ കരിയറിലും നേട്ടങ്ങൾ നൽകുമെന്നാണ് വിശ്വസിക്കുന്നത്. ഭക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം ജിമ്മിലെ പരിശീലനവും കൂടി ചേര്‍ന്നപ്പോഴാണ് ഈ ലുക്കിലേക്കെത്തിയത്' 

ദല്‍ജീത് മകന്‍ ജെയ്ഡനൊപ്പം

നാച് ഭാലിയേ 4 എന്ന റിയാലിറ്റി ഷോയിലെ ജോഡികൾ ആയി എത്തിയ ദൽജീത്തും ഷലീൻ ഭനോട്ടും പ്രണയിതരാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു. ഒട്ടേറെ ജനപ്രിയ പരമ്പരകളിലൂടെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയയാളായിരുന്നു ദൽജീത്. അഞ്ചു വർഷം നീണ്ട ദാമ്പത്യം പരാജയത്തിന്റെ പാതയിലേക്കു നീങ്ങുന്നുവെന്നു തോന്നിയതോടെയാണ് ഇരുവരും പരസ്പരധാരണയോടെ വിവാഹമോചിതരാകുവാൻ തീരുമാനിച്ചത്. 

എന്തായാലും പുതിയ മേക്ഓവർ ദൽജീതിന്റെ ആരാധകരെയാകെ ഞെട്ടിച്ച മട്ടാണ്. തങ്ങളുടെ പ്രിയതാരം ഇനിയും സ്ക്രീനിൽ നിറഞ്ഞു നിൽക്കുമെന്ന പ്രതീക്ഷയിലാണവർ...