ഇൻസ്റ്റഗ്രാമിൽ ഹോട്ട് ചിത്രം പോസ്റ്റ് ചെയ്ത് കത്രീന

കത്രീന കൈഫ്

ബോളിവു‍ഡിലെ സൈസ് സീറോ സുന്ദരിമാരിലൊരാളാണ് കത്രീന കൈഫ്. സിനിമകളും പാർട്ടിയുമൊക്കെയായി തിരക്കിലാണെങ്കിലും സമൂഹമാധ്യമത്തിലൂടെ തന്റെ ആരാധകരോടു സംവദിക്കാനും കത്രീന സമയം കണ്ടെത്താറുണ്ട്. ഫേസ്ബുക്കിൽ മാത്രമല്ല ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെയും താരം വന്നെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പ്രവേശിച്ച് മണിക്കൂറുകൾക്കുള്ളിൽ താരം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. 

ടവൽ സീരീസ് എന്ന ഹാഷ്ടാഗോടെ കത്രീന പങ്കുവച്ച ഒരു ഹോട്ട്ഫോട്ടോയാണ് ആരാധകരുടെ മനം കവർന്നത്. വെറുമൊരു ടവൽ കൊണ്ട് ശരീരം മറച്ചുവച്ച ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തോടെ‌ ഫേസ്ബുക് മാത്രമല്ല ഇൻസ്റ്റഗ്രാം ലോകവും വെട്ടിപ്പി‌ടിച്ച് േസാഷ്യൽ മീഡിയ ക്വീൻ ആകുവാനൊരുങ്ങുകയാണ് കാറ്റ്. ഫോട്ടോബ്ലാഗിങ് സൈറ്റായ ഇൻസ്റ്റഗ്രാമിൽ അംഗത്വം എടുത്ത് ഇരുപത്തിനാലു മണിക്കൂർ കഴിയുംമുമ്പേ താരത്തിന്റെ അക്കൗണ്ടിൽ ഫോളോവേഴ്സിന്റെ പെരുമഴയാണ്.

ഇൻസ്റ്റഗ്രാമിൽ വരവറിയിച്ച കത്രീനയ്ക്ക് നടൻ സൽമാൻ ഖാനും സംവിധായകൻ കരൺ ജോഹറുമൊക്കെ സ്വാഗതം അറിയിച്ചിരുന്നു. ഹോട്ടും സുന്ദരിയുമായ കത്രീന ഇൻസ്റ്റഗ്രാമിൽ പ്രവേശിച്ചിരിക്കുന്നുവെന്നും ഇനി മറ്റാരെക്കാളും അവൾ നിങ്ങള്‍ക്കു ഫിറ്റ്നസ് പാഠങ്ങൾ പകർന്നു തരുമെന്നുമാണ് കരൺ ജോഹർ പറഞ്ഞത്.