വിവാഹത്തിനു കിടിലന്‍ സർപ്രൈസുകളൊരുക്കി സമാന്ത !!

ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ശൈലിയില്‍ കിടു പരിപാടികളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്...

തെലുഗു സൂപ്പർ സ്റ്റാർ നാഗാര്‍ജുനയുടെ മൂത്ത പുത്രനും നടനുമായ നാഗ ചൈതന്യയും നടി സമാന്തയും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഗോവയിൽ വച്ചു നടക്കുന്ന വിവാഹവും വിചാരിച്ചതിലും ഗംഭീരമായിരിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ശൈലിയില്‍ കിടു പരിപാടികളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. 

തന്റെ ജീവിതത്തിലെ ബിഗ് ഡേയിൽ സമാന്ത എത്തരത്തിലായിരിക്കും അണിഞ്ഞൊരുങ്ങുക എന്ന് ആരാധകർക്ക് ആകാംക്ഷ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിനൊരു വിരാമമായിരിക്കുകയാണ്, തന്റെ ചർച്ച് വെഡ്ഡിങ്ങിന് ഗൗണും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് ട്രഡീഷണൽ സാരിയും റിസപ്ഷന് ഡിസൈനര്‍ ഔട്ട്ഫിറ്റുമാണ് താരം ധരിക്കുന്നത്. 

ഒക്ടോബര്‍ ആറുമുതൽ ഒമ്പതു വരെ നീണ്ടുനിൽക്കുന്ന ആഘോഷ രാവുകളോടെയാണ് വിവാഹം സമാപിക്കുന്നത്. കാത്തലിക് വിവാഹവും ഹിന്ദു വിവാഹവും വെഡ്ഡിങ് റിസപ്ഷനുമാണ് പ്രധാന ചടങ്ങുകൾ...

വെഡ്ഡിങ് ഗൗൺ ഡിസൈൻ ചെയ്യുന്നത് പ്രശസ്ത ഫാഷൻ ഡിസൈനറായ ക്രേഷ ബജാജ് ആണ്. എൻഗേജ്മെന്റ് ചടങ്ങിനായി ഇരുവരുടെയും പ്രണയ നിമിഷങ്ങൾ എംബ്രോയ്ഡറി ചെയ്ത വസ്ത്രം ഒരുക്കിയതും ക്രേഷയായിരുന്നു. രാജകുമാരികളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ഗൗണായിരിക്കും താരം ധരിക്കുക എന്നാണു കേൾക്കുന്നത്. ഇനി സമാന്ത ധരിക്കുന്ന സാരിക്കുമുണ്ട് പ്രത്യേകത കേട്ടോ. നാഗചൈതന്യയുടെ മുത്തശ്ശിയുടെ സാരിയാകും ഹിന്ദു വിവാഹത്തിനായി ഉടുക്കുന്നത്. പരമ്പരാഗത രീതിയിലുള്ള സാരിക്കൊപ്പം ഡയമണ്ട് ഉൾപ്പെടെയുള്ള ആഭരണങ്ങളും സമാന്ത ധരിക്കും. സാരിയിൽ ക്രേഷയുടെ വക ചില ഡിസൈൻ പൊടിക്കൂട്ടുകൾ കൂടി ഉണ്ടാകുമെന്നാണ് കേൾക്കുന്നത്. 

ഒക്ടോബര്‍ ആറുമുതൽ ഒമ്പതു വരെ നീണ്ടുനിൽക്കുന്ന ആഘോഷ രാവുകളോടെയാണ് വിവാഹം സമാപിക്കുന്നത്. കാത്തലിക് വിവാഹവും ഹിന്ദു വിവാഹവും വെഡ്ഡിങ് റിസപ്ഷനുമാണ് പ്രധാന ചടങ്ങുകൾ. എന്തായാലും എൻഗേജ്മെന്റിന് മാലാഖയെപ്പോലെ സുന്ദരിയായ സമാന്ത വിവാഹത്തിന് അതിനേക്കാൾ ഗംഭീരമായായിരിക്കും വരികയെന്ന് സംശയം വേണ്ട.

മനസില്‍ തങ്ങളുടെ വിവാഹം എപ്പോഴേ കഴിഞ്ഞെന്നാണ് സമാന്ത അടുത്തിടെ പറഞ്ഞത്. കല്ല്യാണത്തിനു ശേഷവും സമാന്ത അഭിനയം തുടരുമെന്ന് ചൈതന്യ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ  ഈ സെലിബ്രിറ്റി കല്ല്യാണം ഫണ്ട് ചെയ്യുന്നത് ആരായിരിക്കും എന്നതു സംബന്ധിച്ചും വാർത്തകൾ വന്നിരുന്നു. കുടുംബത്തെ ബുദ്ധിമുട്ടിക്കാതെ തങ്ങളുടെ കല്ല്യാണത്തിനു വേണ്ട എല്ലാ ചെലവുകളും വഹിക്കാനായിരുന്നു പ്രിയ താരങ്ങളുടെ പദ്ധതി. എന്നാല്‍ പിന്നീട് അതിനെ നിഷേധിച്ചു നാഗചൈതന്യ തന്നെ രംഗത്തെത്തിയിരുന്നു. സ്വന്തം കാശെടുത്ത് കല്ല്യാണം നടത്തിയാല്‍ അതു രണ്ടുപേരുടെയും മാതാപിതാക്കള്‍ക്കു സങ്കടമാകുമെന്നും കല്ല്യാണത്തിനുള്ള ചെലവുകള്‍ സ്വയം വഹിച്ചാല്‍ അതു തന്റെ അച്ഛന് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും എന്നും നാഗചൈതന്യ പറഞ്ഞിരുന്നു. 

ബിഗ് ഡേയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം ഇരുതാരങ്ങളുടെയും കുടുംബങ്ങള്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. മനസില്‍ തങ്ങളുടെ വിവാഹം എപ്പോഴേ കഴിഞ്ഞെന്നാണ് സമാന്ത അടുത്തിടെ പറഞ്ഞത്. കല്ല്യാണത്തിനു ശേഷവും സമാന്ത അഭിനയം തുടരുമെന്ന് ചൈതന്യ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യചിത്രം പൂർത്തിയാകും മുമ്പെ തന്നെ ഇരുവർക്കും ഇടയിൽ പ്രണയം മൊട്ടിട്ടിരുന്നു. പിന്നീട് വർഷങ്ങളോളം പ്രണയിച്ചതിനു ശേഷം ഹൈദരാബാദില്‍ വച്ചാണ് ആര്‍ഭാടമായുള്ള വിവാഹം ഉറപ്പിക്കൽ ചടങ്ങുകൾ നടന്നത്. 

Read more: Malayalam Lifestyle Magazine