നയൻതാരയ്ക്കൊരു പിൻഗാമി; ഈ നടി പരസ്യത്തിനായി വാങ്ങുന്ന പ്രതിഫലം കേട്ടാൽ ഞെട്ടും!

ഒവിയ, നയൻതാര

തമിഴിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് അടുത്തിടെ വാർത്തകളിൽ ഇടംനേടിയത് ഒരു മലയാളി താരത്തിന്റെ േപരിലായിരുന്നു. മറ്റാരുമല്ല തൃശൂർ സ്വദേശിയായ ഒവിയയാണ് ആ സുന്ദരി. നിരവധി മലയാള ചിത്രങ്ങളിലും ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചുവെങ്കിലും ബിഗ് ബോസ് ഷോയിൽ എത്തിയതോടെ ഒവിയയ്ക്കു ലഭിച്ച പ്രേക്ഷകപ്രീതി ചില്ലറയൊന്നുമല്ല. താരം ബിഗ് േബാസ് ഷോയിൽ നിന്നു പുറത്തായപ്പോൾ സമൂഹമാധ്യമത്തിലുടനീളം ഒവിയ സപ്പോർട്ടേഴ്സ് കൊണ്ടു നിറഞ്ഞിരുന്നു. ബിഗ് േബാസ് ഷോയിൽ നിന്ന് ഔട്ടായാൽ എന്താ നടിയുടെ സ്റ്റാർ വാല്യൂ കുത്തനെ കൂടിയിരിക്കുകയാണ് എന്നതാണ് പുതിയ വിശേഷം.

ഒവിയ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ

ബിഗ് േബാസിൽ വന്നത് ഒവിയയുടെ ജീവിതം തന്നെ മാറ്റിമറിച്ച മട്ടാണ്. ചില തമിഴ് ചിത്രങ്ങളിൽ കരാർ ഒപ്പിട്ടതു മാത്രമല്ല തമിഴ്നാട്ടിലെ ഒരു പ്രശസ്ത ബ്രാൻഡിനു വേണ്ടി ഒവിയ വാങ്ങിയ പ്രതിഫലം കേട്ടു ഞെട്ടിയിരിക്കുകയാണ് സഹന‌ടിമാർ. ഹൻസിക മോട്ട്‌വാനിക്കും തമന്ന ഭാട്യക്കും ശേഷം ശരവണാ സ്റ്റോഴ്സിന്റെ ബ്രാൻഡ് അംബാസിഡർ ആയി എത്തിയിരിക്കുന്ന ഒവിയയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഉദ്ഘാടന ചടങ്ങിനെത്തിയ ഒവിയ ശരവണ സ്റ്റോഴ്സിനു േവണ്ടി വൻതുക വാങ്ങിയിരുന്നുവെന്നു കേട്ടിരുന്നു. ഇപ്പോഴിതാ അവരുടെ പരസ്യത്തിനായി ഒന്നരക്കോടിയാണത്രേ ഒവിയ വാങ്ങിയിരിക്കുന്നത്. 

നേരത്തെ കോളിവുഡിൽ പരസ്യ ചിത്രങ്ങൾക്കായി ഉയർന്ന തുക വാങ്ങുന്ന നടിമാരിൽ മുന്നിൽ നയൻതാരയാണെന്നു വാർത്തകൾ വന്നിരുന്നു. വെറും അമ്പതു െസക്കൻഡിലെ അഭിനയത്തിന് താരം വാങ്ങുന്നത് മൂന്നുകോടിയാണത്രേ. ഇപ്പോഴിതാ ഇക്കാര്യത്തിൽ നയൻസിന്റെ പാത തന്നെ പിന്തുടരുകയാണ് ഒവിയയും എന്നാണു തോന്നുന്നത്. തീർന്നില്ല ആരാധകർക്കായി മറ്റൊരു വിശേഷപ്പെട്ട വാർത്തയും താരം പങ്കുവച്ചു, ബിഗ്ബോസ് ഷോയുടെ നൂറാമത് എപ്പിസോഡിൽ താൻ എത്തുമെന്നതായിരുന്നു അത്. ആരാധകർ ഒവിയയുടെ ആ വരവിനായി കാത്തിരിക്കുകയാണെന്നു പ്രത്യേകം പറയേണ്ടല്ലോ. 

ബിഗ് േബാസ് ഷോയിൽ ആയിരിക്കേ മറ്റു മൽസരാർഥികൾ ഏറ്റവുമധികം പുറത്താക്കാനായി വോട്ട് ചെയ്തപ്പോഴും പ്രക്ഷകരുടെ സപ്പോർട്ട് കൊണ്ടുമാത്രം നിലനിന്ന താരമായിരുന്നു ഒവിയ. ഷോയിലെ മറ്റൊരു മൽസരാർഥിയായ ആരവുമായി നടിക്കുണ്ടായിരുന്ന ബന്ധം പ്രണയമാണെന്നു േഗാസിപ്പ് ഉയരുകയും ഇതോടെ ആരവ് ഒവിയയിൽ നിന്നും അകലുകയുമായിരുന്നു. ഈ വിഷമത്തിൽ ഒവിയ ഷോയുടെ െസറ്റിലെ നീന്തൽക്കുളത്തില്‍ ചാടിയിരുന്നെങ്കിലും സഹമൽസരാർഥികൾ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീടു ബിഗ്ബോസിൽ നിന്നു പുറത്തായെങ്കിലും ഒവിയയ്ക്ക് മറ്റു മുൻനിര നടിമാരേക്കാൾ ആരാധകവൃന്ദം കൂടുകയാണു ചെയ്തത്.

Read more: Lifestyle Malayalam Magazine