സീക്രട്ട് സൂപ്പർസ്റ്റാർ നായികയ്ക്ക് ഒരു മില്യൺ ഡോളറിന്റെ മൂല്യം?

സൈറ വസീം

ആമിർ ഖാൻ നായകനായ സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രത്തിൻറെ വിജയത്തോടെ പ്രേക്ഷകർ നെഞ്ചോടു ചേർത്തുവെക്കുകയാണ് സൈറ വസിം എന്ന ഈ പതിനാറുകാരിയെ. ധങ്കൽ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സൈറ വസീമിന്റെ വേറിട്ട കശ്മീരി സൗന്ദര്യമാണ് ആരാധകരുടെ എണ്ണം വർധിപ്പിക്കുന്നത്. സൈറയുടെ മറ്റു വിശേഷങ്ങൾ തേടി അലയുകയാണ് ആരാധകരിപ്പോൾ .

ഒക്ടോബർ 23ന് പതിനേഴാം പിറന്നാൾ ആഘോഷിക്കുന്ന സൈറ പകുതി കശ്മീരിയും പകുതി പഞ്ചാബിയുമാണ്. എന്നാൽ കുടുംബവുമൊത്തു താമസം ജമ്മു കശ്മീരിലെ ശ്രീനഗറിൽ. പ്രിയപ്പെട്ടവർ സായ്, ബൂ തുടങ്ങിയ ചെല്ലപ്പേരുകളിൽ ആണ് ഈ കശ്മീരി സുന്ദരിയെ വിളിക്കുന്നത്. മാതാപിതാക്കളും ഒരു അനുജനും അടങ്ങുന്നതാണ് സൈറയുടെ കുടുംബം. 

സിനിമയിൽ എത്തുന്നതിനുമുമ്പ് മൈക്രോസോഫ്റ്റ് , ലെനോവോ തുടങ്ങിയവയുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്...

പിതാവ് സാഹിദ് വസിം ജമ്മു ആൻഡ് കശ്മീർ ബാങ്കിൽ എക്സിക്യൂട്ടീവ് മാനേജർ ആണ്. മാതാവ് സർക്വ വസിമാകട്ടെ വീട്ടമ്മയും. മാതാപിതാക്കളാണ് എല്ലാകാര്യത്തിനും സപ്പോർട്ട് എന്ന് സൈറ പറയുന്നു. വീട്ടിൽ പിന്നെ ചങ്ങാത്തം അനുജൻ സൊറൈസ് വസിമുമായാണ്. 

ഇപ്പോൾ പത്തം ക്‌ളാസ് വിദ്യാർഥിനിയാണ് സൈറ. ഈ പ്രായത്തിലെ ഏതൊരു കുട്ടിയേയും പോലെ തന്നെ സൈറയുടെയും പ്രധാന വിനോദങ്ങൾ വായന, സംഗീതം, ഉറക്കം എന്നിവയാണ്. അഭിനയം പ്രൊഫഷൻ ആക്കാൻ ആഗ്രഹിക്കുന്ന സൈറ , സിനിമയിൽ എത്തുന്നതിനുമുമ്പ് മൈക്രോസോഫ്റ്റ് , ലെനോവോ തുടങ്ങിയവയുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

ഒക്ടോബർ 23ന് പതിനേഴാം പിറന്നാൾ ആഘോഷിക്കുന്ന സൈറ പകുതി കശ്മീരിയും പകുതി പഞ്ചാബിയുമാണ്...

ഒരു മില്യൺ ഡോളറിന്റെ മൂല്യമാണ് സൈറ വസിമിന് കണക്കാക്കപ്പെട്ടിരിക്കുന്നത്. കാറുകളിൽ പ്രിയം, 70  ലക്ഷം രൂപയുടെ മെഴ്‌സിഡസ് ബെൻസും 60  ലക്ഷത്തിന്റെ ഔഡിയും. കാശ്മീരി ഭക്ഷണരീതികളോടാണ് താല്പര്യം കൂടുതലും

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam